Latest NewsNewsTechnology

അതിവേഗം മുന്നേറി ചാറ്റ്ജിപിടി, ഉപഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു

മൊബൈൽ ആപ്ലിക്കേഷൻ പോലും പുറത്തിറക്കാതെ രണ്ട് മാസത്തിനുള്ളിലാണ് ചാറ്റ്ജിപിടി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്

ടെക് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ചാറ്റ്ജിപിടി അതിവേഗം മുന്നേറുന്നു. കണക്കുകൾ പ്രകാരം, കുറഞ്ഞ കാലയളവിനുള്ളിൽ 10 കോടി ഉപയോക്താക്കളെയാണ് നേടിയിരിക്കുന്നത്. ഇതോടെ, ടിക്ടോക്കിനെ മറികടന്നാണ് ചാറ്റ്ജിപിടിയുടെ മുന്നേറ്റം. 2023 ജനുവരിയിൽ മാത്രം പ്രതിദിനം 1.3 ഉപയോക്താക്കളാണ് ചാറ്റ്ജിപിടിയുടെ ഭാഗമായത്.

മൊബൈൽ ആപ്ലിക്കേഷൻ പോലും പുറത്തിറക്കാതെ രണ്ട് മാസത്തിനുള്ളിലാണ് ചാറ്റ്ജിപിടി റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത്. 2022 നവംബർ 30- നാണ് ഓപ്പൺ എഐ കമ്പനിയുടെ നേതൃത്വത്തിൽ ചാറ്റ്ജിപിടി പുറത്തിറക്കിയത്. ഡിസംബർ 5 തന്നെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം 1 മില്യൺ കവിഞ്ഞിരുന്നു.

Also Read: ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ വിരിഞ്ഞ മാറിൽ തല ചേർത്തുവെക്കണം, സ്വർ​ഗത്തിൽ പോയതുപോലെയുണ്ടാവും- എഴുത്തുകാരി ശോഭ ഡേ

ടിക്ടോക്ക് 9 മാസവും ഇൻസ്റ്റഗ്രാം രണ്ടര വർഷവും കൊണ്ടാണ് 10 കോടി ഉപയോക്താക്കളെ നേടിയെടുത്തത്. അതേസമയം, ചാറ്റ്ജിപിടിയുടെ പണമടച്ചുള്ള സേവനം ഉടൻ തന്നെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button