തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒന്നും തന്നെ ഇല്ല, പകരം പൊതു ജനങ്ങളുടെ മേല്‍ അധിക ഭാരം ചുമത്തിയുള്ള ബജറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സംസ്ഥാന ബജറ്റിനെതിരെ രംഗത്ത് വന്നത്. ഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി തീരുവ … ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി തീരുവ … ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റ്.. സകലതിന്റെയും നികുതി വര്‍ദ്ധിപ്പിച്ചും സെസ്സ് ഏര്‍പ്പെടുത്തിയും ജനങ്ങളെ കൊള്ള ചെയ്യുമ്പോഴും ക്ഷേമ പെന്‍ഷനുകളില്‍ നൂറ് രൂപ പോലും വര്‍ദ്ധനവില്ല. ഇത്രയും ജനദ്രോഹ നടപടികള്‍ കൈക്കൊണ്ട മറ്റൊരു ബജറ്റ് സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല’. .
Post Your Comments