സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കുമെന്ന് സാംസംഗ്. ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്23 ഹാൻഡ്സെറ്റുകളാണ് ഇന്ത്യയിൽ നിന്ന് തന്നെ ഉൽപ്പാദിപ്പിക്കുക. ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സാംസംഗ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്.
2018-ൽ സാംസംഗ് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി നോയിഡയിൽ സ്ഥാപിച്ചിരുന്നു. ഈ ഫാക്ടറിയിലാണ് ഗാലക്സി എസ്23 സീരീസുകൾ നിർമ്മിക്കുക. വരും വർഷങ്ങളിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികൾക്ക് സാംസംഗ് രൂപം നൽകുന്നുണ്ട്.
Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില; അറിയാം മറ്റ് ഗുണങ്ങള്‍…
പുതിയ സ്ക്രീൻ ടെക്നോളജിയും, വൻ ക്യാമറ അപ്ഗ്രേഡുമായാണ് ഗാലക്സി എസ്23 സീരീസുകൾ എത്തിയിരിക്കുന്നത്. സാംസംഗ് ഗാലക്സി എസ്23, സാംസംഗ് ഗാലക്സി എസ്23 പ്ലസ്, സാംസംഗ് ഗാലക്സി എസ്23 അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. ഈ ഹാൻഡ്സെറ്റുകൾക്കായി പ്രമുഖ നിർമ്മാണ കമ്പനിയായ ക്വാൽകം പ്രത്യേക പ്രോസസർ രൂപകൽപ്പന ചെയ്തത് നൽകിയിട്ടുണ്ട്.
Post Your Comments