Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

നാലുകൊല്ലം പ്രേമിച്ചു, ഒടുവിൽ പറ്റിച്ചു; കാമുകിക്കെതിരെ മാനസിക ആഘാതത്തിന് 20 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് യുവാവ്

എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്ക് നൽകിയിട്ട് വർഷങ്ങളോളം പ്രണയിച്ച ശേഷം പാതിവഴിക്ക് വെച്ച് പ്രണയബന്ധം അവസാനിച്ച് പോകുന്നവർ ഉണ്ട്. ചിലർക്ക് ഇത് ആരോഗ്യപരമായ രീതിയിൽ ആണെങ്കിൽ, മറ്റ് ചിലർക്ക് അവരെ അവഗണിച്ച് കൊണ്ടും അപമാനിച്ച് കൊണ്ടും ഇറങ്ങിപ്പോകുന്നത് പോലെയാണ്. അത്തരത്തിൽ നാല് വർഷത്തോളം പ്രണയിച്ച് ഒടുവിൽ പ്രണയം അവസാനിപ്പിച്ച തന്റെ കാമുകിക്ക് എട്ടിന്റെ പണി കൊടുത്ത ഒരു യുവാവിന്റെ റിപ്പോർട്ട് ആണ് സിംഗപ്പൂരിൽ നിന്നും പുറത്തുവരുന്നത്.

യുവതിക്കെതിരെ 1.9 മില്യൺ പൗണ്ടിന് ആണ് യുവാവ് കേസ് കൊടുത്തിരിക്കുന്നത്. തനിക്ക് വൈകാരിക ആഘാതം ഏൽപ്പിച്ചതിന് 20 കോടിയാണ് ഇയാൾ നഷ്ടപരിഹാരമായി ചോദിച്ചത്. ക്വഷിഗൻ എന്ന യുവാവാണ് തന്റെ കാമുകിയായിരുന്ന നോറ ടാൻ ഷൂ മീക്കെതിരെn കേസ് നൽകിയിരിക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനൊടുവിൽ അപ്രതീക്ഷിതമായി കാമുകി തന്നെ ഉപേക്ഷിച്ച് പോയത് തന്നെ വൈകാരികമായി തളർത്തിയെന്നും, തന്റെ സത്‌പേരിനെ അത് ബാധിച്ചെന്നും കാട്ടിയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. കാമുകി ഉപേക്ഷിച്ചത് മൂലമുണ്ടായ ഡിപ്രഷൻ കാരണം തനിക്ക് അഞ്ചോളം ബിസിനസുകൾ നഷ്ടമായെന്നും യുവാവ് ആരോപിക്കുന്നു.

ക്വഷിഗനെതിരെ നോറയും മറ്റൊരു പരാതി നൽകിയിരിക്കുകയാണ്. ഇയാളിൽ നിന്നും ഏത് നിമിഷവും താനൊരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ആ ഭയത്താലാണ് കഴിയുന്നതെന്നും നോറ പറയുന്നു. ഭയം കാരണം തനിക്ക് നിരവധി തവണ കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നുവെന്നും നോറ പറയുന്നു. വീട്ടിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചുവെന്നും യുവതി പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button