തിരുവനന്തപുരം: പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തേക്കാള്‍ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ 5 കോടി വകയിരുത്തി. ഹെല്‍ത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയര്‍ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി.
Read Also: സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി: പാല്‍ വില കൂട്ടി അമൂല്‍
എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി.
പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്‌സീന്‍ വികസിപ്പിക്കുക. ഇതിനായി 5കോടി രൂപ വകയിരുത്തി.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി 574.5 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74.5കോടി രൂപ കൂടുതല്‍ ആണ്. ഇ ഹെല്‍ത് പദ്ധതിക്കായി 30കോടി രൂപ വകയിരുത്തി
ലൈഫ് മിഷന്‍ പദ്ധതിക്കായി ബജറ്റില്‍ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ 322922 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. വരുന്ന സാമ്പത്തിക വര്‍ഷം 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്കും വകയിരുത്തി. തദ്ദേശ പദ്ദതി വിഹിതം ഉയര്‍ത്തി 8828 കോടി ആക്കി ഉയര്‍ത്തി.
Post Your Comments