ന്യൂഡല്‍ഹി: ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്നും ശമ്പളത്തോടെയുള്ള അവധി പരിഗണനയില്‍ ഇല്ലെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ആർത്തവത്തെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാര്‍ പറഞ്ഞു.
read also: കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തി: സിപിഎം പ്രദേശിക നേതാവും സഹായിയും പിടിയിൽ
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യത്ത് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി അഭിപ്രായപ്പെട്ട മന്ത്രി ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ലോക്‌സഭയെ അറിയിച്ചു.
10 കോടി 74 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയതായും മന്ത്രി പറഞ്ഞു.
Post Your Comments