Latest NewsNewsTechnology

വോഡഫോൺ- ഐഡിയ ഉപയോക്താവാണോ? 99 രൂപയുടെ ഈ കിടിലൻ പ്ലാനിനെ കുറിച്ച് അറിയൂ

ഇത്തവണ ഉപയോക്താക്കൾക്കായി ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ ഉപയോക്താക്കൾക്കായി ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഒട്ടനവധി ഫീച്ചറുകൾ ഈ പ്ലാനിൽ ലഭ്യമാണ്. അവ എന്തൊക്കെയെന്ന് അറിയാം.

99 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് കോൾ ചെയ്യുമ്പോൾ സെക്കന്റിന് 2.5 പൈസയാണ് ഈടാക്കുക. ഇതൊരു അൺലിമിറ്റഡ് പ്ലാൻ അല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 99 രൂപയുടെ പ്ലാനിനോടൊപ്പം 200 ജിബി 4ജി ഡാറ്റയും ലഭിക്കുന്നതാണ്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഉപയോക്താക്കൾക്ക് വോഡഫോൺ- ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റ്, വി ആപ്പ് എന്നിവ മുഖാന്തരം റീചാർജ് ചെയ്യാവുന്നതാണ്.

Also Read: വമ്പൻ നേട്ടവുമായി റിലയൻസ് ജിയോ, 120 ദിവസത്തിനുള്ളിൽ 5ജി സേവനങ്ങൾ എത്തിച്ചത് 225 നഗരങ്ങളിൽ

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് 18 സംസ്ഥാനങ്ങളിൽ 1,100 ‘ഡിജി ഷോപ്പുകൾ’ പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പ്രധാനമായും ഗ്രാമീണ മേഖലയിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ഡിജി ഷോപ്പുകൾ പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button