Latest NewsNewsBusiness

റിലയൻസ് പവർ: മൂന്നാം പാദത്തിൽ കോടികളുടെ ഏകീകൃത അറ്റനഷ്ടം

ഇത്തവണ കമ്പനിയുടെ മൊത്തം ചെലവിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്

മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ കോടികളുടെ ഏകീകൃത അറ്റനഷ്ടവുമായി റിലയൻസ് പവർ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ അറ്റനഷ്ടം 291.54 കോടി രൂപയായാണ് ചുരുങ്ങിയത്. മുൻ വർഷം ഇതേ പാദത്തിൽ അറ്റനഷ്ടം 97.22 കോടി രൂപ മാത്രമായിരുന്നു. അതേസമയം, റിലയൻസ് പവറിന്റെ മൊത്ത വരുമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പാദത്തിലെ 1,858.93 കോടി രൂപയിൽ നിന്ന് 1,936.29 കോടിയായാണ് മൊത്ത വരുമാനം ഉയർന്നത്.

ഇത്തവണ കമ്പനിയുടെ മൊത്തം ചെലവിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മൂന്നാം പദത്തിലെ മൊത്തം ചെലവ് 2,126.33 കോടി രൂപയാണ്. മുൻ വർഷം ഇത് 1,900.05 കോടി രൂപ മാത്രമായിരുന്നു. അതേസമയം, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ കമ്പനി പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ തെരഞ്ഞെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ അശോക് കുമാർ പാലിനെയാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി തെരഞ്ഞെടുത്തത്. ധനകാര്യ മേഖലയിൽ ഇരുപത്തിരണ്ട് വർഷത്തെ പരിചയ സമ്പത്താണ് അദ്ദേഹത്തിന് ഉള്ളത്.

Also Read: തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button