KeralaLatest NewsNews

‘എന്തുകൊണ്ട് മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിച്ചു കൂടാ’; റഹീമിനോട് സന്ദീപ് ജി വാര്യർ

രാജ്യസഭയിൽ എ.എ റഹീം എം.പി നടത്തിയ പ്രസംഗത്തെ സോഷ്യൽ മീഡിയ പരിഹസിക്കുമ്പോൾ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതൊരു പോരായ്മയായി റഹീമിന് തോന്നേണ്ടതില്ലെന്നും, എന്തുകൊണ്ട് മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിച്ചു കൂടാ എന്നും സന്ദീപ് ചോദിക്കുന്നു. വൈലോപ്പിള്ളിയുടെ വാഴക്കുലയൊക്കെ ഉദ്ധരിച്ച് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം പോലെ ഒന്ന് കാച്ചി തകർക്കാമായിരുന്നില്ലേ എന്നാണ് അദ്ദേഹം ചെറിയ പരിഹാസത്തോടെ ചോദിക്കുന്നത്.

‘സത്യത്തിൽ ഹിന്ദിയിൽ പ്രസംഗിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. സഖാവ് കൃഷ്ണപ്പിള്ള പ്രയാഗിൽ പോയി ഹിന്ദി പഠിച്ച് ഹിന്ദി പ്രചാരകനായി വന്നത് റഹീം ഉൾപ്പെടെയുള്ള പുതു സഖാക്കൾക്ക് പ്രചോദനമാകേണ്ടതായിരുന്നു. എന്ത് ചെയ്യാം, മൂക്കാ സ്റ്റാലിന്റെ അജണ്ടയിൽ വീണ് ഹിന്ദി വിരുദ്ധത പ്രസംഗിക്കലാണല്ലോ ഇപ്പോഴത്തെ സഖാക്കളുടെ പണി’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാജ്യസഭയിൽ എ.എ റഹീം നടത്തിയ പ്രസംഗം ശ്രദ്ധിച്ചു . ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതൊരു പോരായ്മയായി റഹീമിന് തോന്നേണ്ടതില്ല . എന്ത് കൊണ്ട് മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിച്ചു കൂടാ ? പരിഭാഷ ലഭ്യമാണല്ലോ . വൈലോപ്പിള്ളിയുടെ വാഴക്കുലയൊക്കെ ഉദ്ധരിച്ച് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം പോലെ ഒന്ന് കാച്ചി തകർക്കാമായിരുന്നില്ലേ ?
സത്യത്തിൽ ഹിന്ദിയിൽ പ്രസംഗിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് . സഖാവ് കൃഷ്ണപ്പിള്ള പ്രയാഗിൽ പോയി ഹിന്ദി പഠിച്ച് ഹിന്ദി പ്രചാരകനായി വന്നത് റഹീം ഉൾപ്പെടെയുള്ള പുതു സഖാക്കൾക്ക് പ്രചോദനമാകേണ്ടതായിരുന്നു . എന്ത് ചെയ്യാം , മൂക്കാ സ്റ്റാലിന്റെ അജണ്ടയിൽ വീണ് ഹിന്ദി വിരുദ്ധത പ്രസംഗിക്കലാണല്ലോ ഇപ്പോഴത്തെ സഖാക്കളുടെ പണി .

shortlink

Related Articles

Post Your Comments

Related Articles


Back to top button