തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വാഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.
read also: മദ്യനിരോധനമുള്ള ലക്ഷദ്വീപിലേക്ക് 200 കുപ്പി മദ്യം എത്തിച്ചു: തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ
ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി പൊതുജനത്തോട് മാപ്പ് പറയണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ചിന്തയുടെ വിവാദ മൊഴി കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെ തകര്‍ക്കുന്നു.
കേരളത്തിലെ യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ, വാഴക്കുലയെ വൈലോപ്പിള്ളിയോട് ഉപമിക്കുന്ന ഒരു എല്‍കെജി ക്ലാസ്സിലെ വിദ്യാര്‍ത്ഥിയുടെ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു എന്ന്
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള സമരങ്ങളും ആയി മുന്നോട്ട് പോകുമെന്നും
കെ.എസ്.യു വ്യക്തമാക്കി.
അതേസമയം വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Post Your Comments