ധാക്ക: 15കാരന്റെ ഒളിച്ചുകളി കാര്യമായി. ഒളിച്ചുകളിക്കുന്നതിനിടെ കണ്ടയ്‌നറികത്ത് കയറിയ കുട്ടി ഉറങ്ങിപ്പോയതോടെ 3000 കിലോമീറ്റര്‍ താണ്ടി എത്തിയത് മലേഷ്യയിലും. ഇതിനിടെ ആറ് ദിവസം പിന്നിട്ടിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോഴേയ്ക്കും നിര്‍ജ്ജലീകരണം സംഭവിച്ച് അവശനിലയിലായിരുന്നു. ജനുവരി 11 -ന് ചിറ്റഗോംഗില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവന്‍ ഒരു കണ്ടയ്‌നറില്‍ കയറിയത്. എന്നാല്‍, ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അവന്‍ അതിനകത്ത് ഉറങ്ങിപ്പോയി.
ആ കണ്ടയ്‌നറാവട്ടെ മലേഷ്യയിലേക്കുള്ള കൊമേഴ്‌സ്യല്‍ ഷിപ്പില്‍ ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിര്‍ജ്ജലീകരണം സംഭവിച്ച, വിശന്നു തളര്‍ന്ന ആരോഗ്യം മോശമായ ഫാഹിമിനെ കണ്ടെത്തുന്നത്.
കുട്ടി സ്വയം കണ്ടയ്‌നറിനകത്ത് കയറിയതാണ്. പിന്നീട് ഉറങ്ങിപ്പോയി. പിന്നീട്, അതിനകത്ത് കണ്ടെത്തുകയായിരുന്നു എന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.
Post Your Comments