വാഹന ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ പ്രധാന മോഡലുകളായ മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനി അഞ്ച് ഡോർ എസ്യുവികളും ഉടൻ എത്തുമെന്ന് റിപ്പോർട്ട്. രണ്ട് മോഡൽ വാഹനങ്ങളുടെയും ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ അംഗീകൃത നെക്സ ഡീലർഷിപ്പ്, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ മുഖാന്തരം ഇരുമോഡലുകളും ബുക്ക് ചെയ്യാവുന്നതാണ്. ജിംനി അഞ്ച് ഡോർ മോഡൽ ലൈനപ്പ് സെറ്റ, ആൽഫ എന്നീ 2 വേരിയന്റുകൾ പുറത്തിറക്കുമെന്നാണ് സൂചന.
മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വില മാർച്ച് മാസത്തിലാണ് പ്രഖ്യാപിക്കുക. അതേസമയം, മാരുതി ജിംനി മെയ് മാസത്തിൽ തന്നെ വിൽപ്പനയ്ക്ക് എത്തുന്നതാണ്. മാരുതി ജിംനിയിൽ 3-ലിങ്ക് റിജിഡ് ആക്സിൽ സസ്പെൻഷനും ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഓഫ്- റോഡ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ നൽകിയിരിക്കുന്നത്. കൂടാതെ, എസ്യുവിക്ക് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി ബ്രേക്ക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ഒപ്പം 210 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും ഇതിന് ലഭിക്കുന്നു.
Also Read: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
Post Your Comments