Latest NewsNewsLife Style

ജയം രവിയുടെ ‘ഇരൈവൻ’ റിലീസിനൊരുങ്ങുന്നു

ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിൽ ജയം രവിയുടെ നായികയായി എത്തുന്നത്. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വിവരങ്ങ‍ള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമായ ‘അഗിലൻ’ പ്രദർശനത്തിനൊരുങ്ങുന്നു. അഗിലൻ ഫെബ്രുവരി മൂന്നാം വാരം തിയേറ്ററിലെത്തുന്നുമെന്നാണ് റിപ്പോര്‍ട്ട്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തിൽ ജയം രവി ഒരു ഗാംഗ്‍സ്റ്ററായിട്ടായിട്ടാണ് അഭിനയിക്കുന്നത്. പൊലീസ് ഓഫീസര്‍ കഥാപാത്രം ആയിട്ടാണ് ചിത്രത്തില്‍ പ്രിയാ ഭവാനി ശങ്കർ എത്തുന്നത്.

ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രമാണ് ‘സൈറണ്‍’. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കുന്നത്. ജി വി പ്രകാശാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര്‍ യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button