ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ വിവാഹം ചെയ്തത് സ്വീഡിഷ് യുവതി: വൈറലായി ചിത്രങ്ങൾ

ലക്‌നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ വിവാഹം ചെയ്തത് സ്വീഡിഷ് യുവതി. പ്രണയസാഫല്യത്തിനായി ആറായിരം കിലോമീറ്റര്‍ താണ്ടിയാണ് സ്വീഡിഷ് യുവതി ക്രിസ്റ്റന്‍ ലിബര്‍ട്ട് ഇന്ത്യയില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ കുമാറിനെയാണ് ക്രിസ്റ്റന്‍ ലിബര്‍ട്ട് വിവാഹം ചെയ്തത്. 2012ലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ബിടെക് ബിരുദധാരിയായ കുമാര്‍ എന്‍ജിനീയറായാണ് ജോലി ചെയ്യുന്നത്.

വെള്ളിയാഴ്ച ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഇന്ത്യന്‍ വസ്ത്രധാരണരീതി അനുസരിച്ച് വിവാഹ സാരി ധരിച്ചാണ് യുവതി മണ്ഡപത്തില്‍ എത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ രീതിയില്‍ തന്നെ പരസ്പരം വരണമാല്യം ചാര്‍ത്തുകയായിരുന്നു. ഇന്ത്യയെയും ഇവിടുത്തെ ആചാരങ്ങളെയും സ്‌നേഹിക്കുന്നതായി ക്രിസ്റ്റന്‍ ലിബര്‍ട്ട് വ്യക്തമാക്കി.

 

Share
Leave a Comment