Article

2023ലെ ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണ വിപണിക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വ്യാപാരികള്‍

കൊച്ചി: 2023ലെ ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണവിപണിക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വ്യാപാരികള്‍. ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണവിപണിയിലെ പ്രതീക്ഷകള്‍ സ്വര്‍ണവ്യാപാരികള്‍ പങ്കുവയ്ക്കുന്നു. സ്വര്‍ണക്കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന് സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറയ്ക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Read Also: അമ്മായിയമ്മയെ മർദ്ദിച്ച ഭർത്താവിനെതിരെ പരാതി നൽകി, അറസ്റ്റ്: മരുമകൾക്ക് അഭിനന്ദന പ്രവാഹം

സ്വര്‍ണത്തിന് 15 ശതമാനമാണ് ഇറക്കുമതി തിരുവ. 800- 1000 ടണ്‍ സ്വര്‍ണം ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുമ്പോള്‍ ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നുണ്ട്. ഇറക്കുമതി ചുങ്കം അഞ്ച് ശതമാനത്തിലേക്ക് കുറച്ചാല്‍ 21,000 കോടി രൂപയോളമാണ് ലഭിക്കുക. 35- 40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിക്കുന്ന രാജ്യത്ത് അഞ്ച് ശതമാനത്തിലേക്ക് ഇറക്കുമതി ചുങ്കം താഴ്ത്തുന്നത് വരുമാന നഷ്ട ഗുണഫലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയൊരു നഷ്ടമല്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ കറന്‍സിയില്‍ സ്വര്‍ണത്തിനുള്ള പണമടയ്ക്കലിനുള്ള സംവിധാനം ഏര്‍പ്പെടുത്തി അതുവഴി നികുതി ഇളവുകള്‍, ടാക്‌സ് ബ്രേക്കുകള്‍ എന്നിവയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം. സ്വര്‍ണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും സ്വതന്ത്രമായോ കുറഞ്ഞ നിയന്ത്രണങ്ങളോടെയോ നടത്താന്‍ അനുവദിക്കുന്ന ഒരു സ്വതന്ത്ര വിപണിയിലേക്കുള്ള ക്രമാനുഗതമായ നീക്കത്തിന് ഇത് സഹായകമാകും.

ഈ നടപടിയിലൂടെ ഇന്ത്യ ആഗോള വില നിശ്ചയിക്കുന്ന രാജ്യമായി മാറുമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ശതകോടികള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. സ്വര്‍ണത്തിന്റെ കള്ളക്കടത്തും, നികുതി വെട്ടിപ്പും ഇല്ലാതാകും. അതുവഴി മുഴുവന്‍ ഇന്ത്യന്‍ കുടുംബങ്ങളെയും അവര്‍ കൈവശം വച്ചിരിക്കുന്ന 25,000 – 30,000 ടണ്‍ സ്വര്‍ണ ശേഖരത്തെയും തുറന്ന സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരുവാനും കഴിയുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button