നമ്മുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്. ആര്‍ത്തവ സമയത്തെ അത്ഭുത മരുന്ന് എന്നാണ് ഇഞ്ചിയെ വിശേഷിപ്പിക്കുന്നത്.
ആര്‍ത്തവ കാലത്ത് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാന്ഡിന്സിന്രെ ഉത്പാദനം കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനുപുറമേ ക്രമം തെറ്റിയുള്ള ആര്‍ത്തവത്തെ ക്രമപ്പെടുത്താനും പ്രീമെന്ട്രല് സിന്‍ഡ്രോമുമായി ബന്ധപ്പെട്ട അലസതയെ ചെറുക്കാനും ഇഞ്ചി പ്രയോജനപ്പെടും.
ഗർഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ളതിനാൽ വാതത്തിന്റെ ലക്ഷണങ്ങൾ ഒരു പരിധി വരെ അകറ്റാനും ഇഞ്ചി സഹായകരമാണ്.
Post Your Comments