നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. കണക്കുകൾ പ്രകാരം, ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ 62 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ബാങ്കിന്റെ അറ്റാദായം 5,853 കോടി രൂപയിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 10 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ, പ്രവർത്തന ലാഭവും ഉയർന്നിട്ടുണ്ട്. പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 51 ശതമാനവും, ത്രൈമാസാടിസ്ഥാനത്തിൽ 20 ശതമാനവുമാണ് വർദ്ധിച്ചത്.
കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളുടെ വാർഷിക വളർച്ച 10 ശതമാനവും, ത്രൈമാസ വളർച്ച 4 ശതമാനവുമാണ്. വാർഷികാടിസ്ഥാനത്തിൽ വായ്പകളുടെ വളർച്ച 15 ശതമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം, അറ്റനിഷ്ക്രിയ ആസ്തികൾ 44 അടിസ്ഥാന പോയിന്റുകൾ കുറഞ്ഞ് 0.47 ശതമാനത്തിൽ എത്തിയിട്ടുണ്ട്.
Also Read: പ്രിയദര്‍ശന്‍ വിവേക് അഗ്നിഹോത്രിയോടൊപ്പം ഒന്നിക്കുന്ന: ‘വണ്‍ നേഷന്‍’ ഒരുങ്ങുന്നു
Post Your Comments