Latest NewsNewsIndia

തേനി – ബോഡി റെയില്‍ പാത തുറക്കാന്‍ തീരുമാനം, കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷ

ചെന്നൈ: തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ. ഇതോടെ, തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

Read Also: സ്വദേശിവത്ക്കരണ പദ്ധതിയിൽ കൃത്രിമം കാണിച്ചു: കമ്പനി ഉടമയ്ക്ക് ജയിൽ ശിക്ഷ

തേനിയെ ബോഡിനായ്ക്കന്നൂരുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ പാതയ്ക്ക് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അനുമതി നല്‍കിയതോടെ, ആഴ്ചയില്‍ മൂന്ന് ദിവസമുള്ള ചെന്നൈ സെന്‍ട്രല്‍-മധുര എയര്‍ കണ്ടീഷന്‍ഡ് എക്‌സ്പ്രസ് ബോഡിനായ്ക്കന്നൂര്‍ വരെ നീട്ടാനുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ ബോര്‍ഡും അംഗീകാരം നല്‍കിയിരുന്നു. 2022 മെയ് മാസത്തില്‍ മധുര-തേനി ലൈന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ട്രെയിന്‍ ബോഡിനായ്ക്കന്നൂര്‍ വരെ നീട്ടും.

2010ല്‍ മീറ്റര്‍ ഗേജ് ലൈന്‍ ബ്രോഡ്‌ഗേജാക്കി മാറ്റുന്നതിന്റെ പേരില്‍ മധുരയ്ക്കും ബോഡിനായ്ക്കന്നൂരിനും ഇടയിലുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു. മധുരയ്ക്കും തേനിക്കും ഇടയിലുള്ള 75.3 കിലോമീറ്റര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ 11 വര്‍ഷമെടുത്തു. 500 കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്.

സേലം വഴി ആഴ്ചയില്‍ മൂന്ന് ദിവസമുള്ള ചെന്നൈ-മധുര എസി എക്‌സ്പ്രസ് ഫെബ്രുവരി 19 മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെ സര്‍വീസ് നീട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മധുരയില്‍ നിന്നുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button