Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്രദർശനം നടത്തി ആനന്ദ് അംബാനിയും രാധിക മെർച്ചന്റും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റും. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികയും ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. അടുത്ത സുഹൃത്തുക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇവർ റോഡ് മാർഗമാണ് ശ്രീവത്സത്തിലെത്തിയത്.

Read Also: മകന്റെ പ്രായത്തിലുള്ള യുവാവുമായി അവിഹിത ബന്ധം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് ശ്രീവത്സം അതിഥി മന്ദിരത്തിൽ ഇരുവർക്കും സ്വീകരണം നൽകി. സോപാനത്തിന് മുന്നിൽ നിന്നാണ് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതത്. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിക്കുകയും പിന്നീട് കൊടിമരച്ചുവട്ടിൽ വെച്ച് പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ വി കെ. വിജയൻ ആനന്ദിനും രാധികയ്ക്കും കൈമാറി. ദേവസ്വം ഭരണസാരഥികൾക്കൊപ്പം ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും ഇരുവർക്കും സമ്മാനിച്ചു.

തിരുപ്പതി ക്ഷേത്രത്തിലും ഇരുവരും ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെത്തി പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. മുംബൈയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇതിന് പിന്നാലെയാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

2019 ലാണ് ആനന്ദ് അംബാനിയും രാധിക മെർച്ചന്റ്ും തമ്മിലുള്ള വിവാഹകാര്യം കുടുംബാംഗങ്ങൾ അറിയിച്ചത്. മുംബൈയിലെ അംബാനിയുടെ വസതിയായ അന്റീലിയയിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

Read Also: ‘മെക്സിക്കൻ അപാരതയ്ക്ക് മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറത്തിന് ശരണം വിളിയും പ്രതീക്ഷിക്കണം’: വിസി അഭിലാഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button