NewsMobile PhoneTechnology

സാംസംഗ് ഗാലക്സി എ04എസ്: വിലയും സവിശേഷതയും അറിയാം

സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് സാംസംഗ് ഗാലക്സി എ04എസ്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണിന് ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സാംസംഗ് ഗാലക്സി എ04എസ് സ്മാർട്ട്ഫോണുകൾക്ക് സാധിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി- വി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 ആണ് പിക്സൽ റെസല്യൂഷൻ. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. ഒക്ട- കോർ പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Also Read: മൂന്നുനില കെട്ടിടം തകര്‍ന്നു വീണു: മൂന്ന് മരണം, 35 പേര്‍ കുടുങ്ങിക്കിടക്കുന്നു

50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. സാംസംഗ് ഗാലക്സി എ04എസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 13,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button