Latest NewsNewsBusiness

ചാറ്റ്ജിപിടിയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്

2019- ൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയാണ് ഓപ്പൺ എഐയുമായി സഹകരണം സ്ഥാപിച്ചത്

ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഓപ്പൺസോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ചാറ്റ്ജിപിടി എന്ന സംവിധാനത്തിന് രൂപം നൽകിയത്. ഏകദേശം 1,000 കോടി ഡോളർ നിക്ഷേപിക്കുമെന്നാണ് സൂചന. 2022 നവംബറിലാണ് ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്.

ഓപ്പൺ എഐയുമായി ഇതിനോടകം തന്നെ മൈക്രോസോഫ്റ്റ് സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. 2019- ൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയാണ് ഓപ്പൺ എഐയുമായി സഹകരണം സ്ഥാപിച്ചത്. പുതിയ നിക്ഷേപം നടത്തുന്നതോടെ, മൈക്രോസോഫ്റ്റ് സെർച്ച് എൻജിനായ ബിംഗിൽ ചാറ്റ്ജിപിടി സേവനം ഉൾപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് അന്വേഷണങ്ങൾക്കും ഇന്റർനെറ്റിൽ തിരയാതെ തന്നെ ഉത്തരം തരാൻ ശേഷിയുള്ളവയാണ് ചാറ്റ്ജിപിടി.

Also Read: ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button