ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്. കണക്കുകൾ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയിൽ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയർന്നത്. ഇതോടെ, വിദേശ നാണയ ശേഖരം 57,200 കോടി ഡോളറിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ ഉയരമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വിദേശ കറൻസി ആസ്തി 907.8 കോടി ഡോളർ ഉയർന്ന് 50,551.9 കോടി ഡോളറായി. അതേസമയം, കരുതൽ സ്വർണ ശേഖരം 110.6 കോടി ഡോളർ മെച്ചപ്പെട്ട് 4,289 കോടി ഡോളറിലെത്തി.
2021 ഒക്ടോബറിലാണ് വിദേശ നാണയ ശേഖരം റെക്കോർഡ് മുന്നേറ്റം കാഴ്ചവച്ചത്. ആഗോള തലത്തിൽ പണപ്പെരുപ്പം നിലനിന്നിരുന്നതിനാൽ, റിസർവ് ബാങ്കിന് വൻ തോതിൽ ഡോളർ വിറ്റഴിക്കേണ്ടി വന്നിരുന്നു. ഇത് വിദേശ നാണയ ശേഖരം വീണ്ടും താഴേക്ക് പോകാൻ കാരണമായി. ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ജാപ്പനീസ് യെൻ, പൗണ്ട്, യൂറോ, സ്വർണം, ഐ.എം.എഫിലെ കരുതൽ ധനം തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments