മൂന്നാം പാദഫലങ്ങളിൽ റെക്കോർഡ് മുന്നേറ്റവുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 2,882 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 1,502 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്.
അറ്റാദായത്തിന് പുറമേ, ആകെ വരുമാനവും ഉയർന്നിട്ടുണ്ട്. ആകെ വരുമാനം 4,906 കോടി രൂപ ഉയർന്ന് 26,218 കോടി രൂപയായി. അറ്റപലിശ വരുമാനം 8,600 കോടി രൂപയാണ്. ഇത്തവണ പലിശ വരുമാനം ഉയർന്നതും, കിട്ടാക്കടം കുറഞ്ഞതും നേട്ടം കൈവരിക്കാൻ ബാങ്കിനെ സഹായിച്ചിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 7.80 ശതമാനത്തിൽ നിന്ന് 5.89 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം കാനറ ബാങ്കിന് 9,720 ബ്രാഞ്ചുകളും, 10,754 എടിഎമ്മുകളും ഉണ്ട്.
Also Read: മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത
Post Your Comments