Latest NewsNewsBusiness

എൻടിസി മില്ലുകളിലെ ഉൽപാദനം പുനരാരംഭിക്കണം, കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ജീവനക്കാർ

എൻടിസിയുടെ കീഴിൽ 23 മില്ലുകളാണ് പ്രവർത്തിക്കുന്നത്

രാജ്യത്ത് അടഞ്ഞുകിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ മില്ലുകളിൽ ഉൽപാദനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. റിപ്പോർട്ടുകൾ പ്രകാരം, ഉൽപാദനം പുനരാരംഭിക്കാനും ജീവനക്കാർക്ക് വേതനം നൽകാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നാണ് എൻടിസി മില്ലുകൾ അടച്ചിട്ടത്. എന്നാൽ, കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടും എൻടിസി മില്ലുകൾ തുറന്നു പ്രവർത്തിച്ചിരുന്നില്ല. 2020 മാർച്ച് 25 മുതലാണ് എൻടിസി മില്ലുകളുടെ പ്രവർത്തനം സ്തംഭിച്ചത്.

എൻടിസിയുടെ കീഴിൽ 23 മില്ലുകളാണ് പ്രവർത്തിക്കുന്നത്. ഉൽപാദനക്ഷമത അടിസ്ഥാനമാക്കി ആധുനിക യന്ത്ര സൗകര്യങ്ങൾ ഉള്ള മില്ലുകളാക്കി ഉൽപാദനം പുനരാരംഭിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസമായി മുടങ്ങിയ വേതനം ഉടൻ തന്നെ വിതരണം ചെയ്യേണ്ടതാണെന്നും നിവേദനത്തിൽ കൂട്ടിച്ചേർത്തു. കൂടാതെ, കോവിഡ് കാലത്തെ വേതന കുടിശ്ശിക, ഇപിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയും നൽകാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് പുള്ളിമാൻ വേട്ടക്കാർ : അഞ്ചം​ഗ സംഘം അറസ്റ്റിൽ

shortlink

Post Your Comments


Back to top button