കൊല്ലം: സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരത്തിന് എന്തിന് അയിത്തം കല്‍പ്പിക്കുന്നുവെന്ന് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വന്‍ വിവാദത്തിന് തുടക്കം കുറിച്ച ഡോ.അരുണ്‍ കുമാറിന്റെ അത്തരത്തിലുള്ള പരാമര്‍ശം വീണ്ടും. കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന വിദ്യാഭ്യാസ സെമിനാറിലാണ് പുതിയ പരാമര്‍ശം.
Read Also: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്: വെടിവെച്ചിട്ട് പോലീസ്
‘ഓരോതവണ പ്യൂവര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണ്. ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം’, അരുണ്‍കുമാര്‍ പറയുന്നു.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
‘നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂവര്‍ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂവര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്‌ബോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു’, ഇതായിരുന്നു അരുണ്‍ കുമാറിന്റെ വാക്കുകള്‍.
24 ന്യൂസ് ചാനലിലെ മുന്‍ അവതാരകനും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് ഡോ. കെ. അരുണ്‍കുമാര്‍.
Post Your Comments