നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് യെസ് ബാങ്ക്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 81 ശതമാനമായാണ് ഇടിഞ്ഞത്. ഇതോടെ, മൂന്നാം പാദത്തിൽ 52 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 266 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോഴും അറ്റാദായത്തിൽ ഇടിവുണ്ടായിരുന്നു. 66 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
അറ്റാദായം നിറം മങ്ങിയെങ്കിലും അറ്റപലിശ വരുമാനം ഇത്തവണ ഉയർന്നിട്ടുണ്ട്. അറ്റപലിശ വരുമാനം 12 ശതമാനം ഉയർന്ന് 1,971 കോടി രൂപയായി. കൂടാതെ, ബാങ്കിന്റെ പലിശേതര വരുമാനം 1,143 കോടി രൂപയാണ്. അറ്റവരുമാനം 24 ശതമാനം ഉയർന്ന് 1,143 കോടി രൂപയായിട്ടുണ്ട്.
ഇത്തവണ നിഷ്ക്രിയ ആസ്തിയിൽ 2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം നിഷ്ക്രിയ ആസ്തികളുടെ തോത് 14.7 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറഞ്ഞു. യെസ് ബാങ്കിലെ ആകെ നിക്ഷേപങ്ങൾ 2,13,608 കോടി രൂപയുടേതാണ്.
Post Your Comments