അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ദന്തരോഗം, കരള്‍ രോഗം, കാന്‍സര്‍ എന്നിങ്ങനെ പല രോഗങ്ങൾക്കും പഞ്ചസാര കാരണമാകാറുണ്ട്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ ഷുഗര്‍ കുറയുമെന്നാണ് പൊതുവിലുള്ള ഒരു തെറ്റിദ്ധാരണ. എന്നാൽ. ബ്രെഡ്, പ്രോട്ടീന്‍ ബാര്‍, ധാന്യങ്ങള്‍ തുടങ്ങിയവ പതിവായി കഴിക്കുന്നുണ്ടെങ്കില്‍ ധാരാളം പഞ്ചസാര അതിലൂടെ ശരീരത്തിലെത്തും. പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ് ഏറ്റവും അപകടകാരി, ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ദന്തരോഗം, കരള്‍ രോഗം, കാന്‍സര്‍ തുടങ്ങി പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ കുരുക്കിലാക്കും. അതിനെക്കുറിച്ചു പലർക്കും കൃത്യമായ തിരിച്ചറിവില്ല.
read also: കാപ്പി മുഖക്കുരുവിന് കാരണമാകുമോ?: മെച്ചപ്പെട്ട ചർമ്മത്തിന് ഇക്കാര്യങ്ങൾ മനസിലാക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓര്‍മ്മക്കുറവ്, ഉത്കണ്ഠ, തലവേദന, ഊര്‍ജ്ജം കുറയുക, തലകറക്കം, അസ്വസ്ഥത എന്നിങ്ങനെ നീളുന്ന ഒരുപാട് ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. കൂടാതെ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ മങ്ങിയ കാഴ്ച, തിമിരം, ഗ്ലോക്കോമ, റെറ്റിനോപ്പതി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. പ്രായമായ ആളുകളില്‍ അന്ധതയ്ക്കുള്ള പ്രധാന കാരണം പ്രമേഹമാണ്.
പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കും. ഇതിലൂടെ മുഖക്കുരു, മുഖത്ത് ചുവന്ന തുടിപ്പുകള്‍, സോറിയാസിസ്, ചൊറി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ദന്തക്ഷയത്തിനും മോണരോഗത്തിനും ഹൃദ്രോഗം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പഞ്ചസാര കാരണമാകും. പ്രമേഹമുള്ള പ്രായമായ ആളുകള്‍ മരിക്കാന്‍ പ്രധാനകാരണം ഹൃദയാഘാതമാണ്.
Post Your Comments