മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഹെയർ പാക്കുകളും മറ്റും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. മുടി വളർച്ചയ്ക്ക് ബാഹ്യമായ സംരക്ഷണം നൽകുന്നതിനോടൊപ്പം ആന്തരികമായും സംരക്ഷണം നൽകേണ്ടതുണ്ട്. അതിനാൽ, ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. തലമുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
മുടി വളർച്ചയ്ക്ക് വാൾനട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വാൾനട്ടിൽ ഇരുമ്പ്, സിങ്ക്, കാൽസ്യം, വിറ്റാമിൻ ഇ, ആന്റി- ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയ്ക്ക് അനിവാര്യമായ ഘടകമാണ്.
Also Read: 36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊന്നാണ് സൂര്യകാന്തി വിത്തുകൾ. ഇവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റി- ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ മുടിക്ക് ആന്തരികമായ സംരക്ഷണം ഉറപ്പുവരുത്തും.
ഇരുമ്പിന്റെ കലവറയായ ഈന്തപ്പഴം മുടി വളർച്ചയ്ക്ക് സഹായിക്കുന്നതാണ്. ഈന്തപ്പഴം പതിവായി കഴിക്കുന്നത് മുടികൊഴിച്ചിൽ തടയാനും, മുടി പൊട്ടുന്നത് തടയാനും സഹായിക്കും.
മുടികൊഴിച്ചിൽ ഉള്ളവർക്ക് ബദാം കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കും.
Post Your Comments