Latest NewsSaudi ArabiaNewsInternationalGulf

അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

ജിദ്ദ: അനധികൃത ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. അനധികൃത ടാക്സികൾക്ക് 5,000 റിയാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. എയർപോർട്ട് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവള ടെർമിനലുകളിൽ നിന്ന് നിയമ വിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്ന കള്ള ടാക്സികൾക്കെതിരെ പിഴ ചുമത്തുമെന്നാണ് അറിയിപ്പ്.

Read Also: പോളിയോ ബാധിതയായ യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചതിന് ശേഷം സ്വർണാഭരണവും പണവുമായി മുങ്ങി, പരാതി

അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർ ഓടി രക്ഷപ്പെടും. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, ജിദ്ദ വിമാനത്താവള ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് മക്ക ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇഹ്റാം വേഷത്തിലുള്ളവർക്കു മാത്രമാണ് സൗജന്യ ബസ് സർവീസിൽ പ്രവേശനം നൽകുന്നത്. ഇതിനായി സ്വദേശികൾ ഹവിയ്യയും വിദേശികൾ പാസ്പോർട്ടും കാണിക്കണമെന്നാണ് നിർദ്ദേശം.

Read Also: ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button