ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് കാലുകളുടെ സംരക്ഷണവും. കാലുകൾ വൃത്തിയായി ഭംഗിയായും സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ കാലുകൾ വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക പരിചരണം നൽകേണ്ടതുണ്ട്. മിക്ക ആളുകളുടെയും അലട്ടുന്ന പ്രശ്നമാണ് കാലിലെ വീണ്ടുകീറൽ. ഇത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പാദങ്ങളിലെ വിണ്ടുകീറൽ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.
കാലുകൾക്ക് അനുയോജ്യമായ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നത് ഒരു പരിധി വരെ വിണ്ടുകീറലിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ഹീൽ ബാം മറ്റു മോയ്സ്ചറൈസറുകളെ അപേക്ഷിച്ച് കട്ടി കൂടുതലുള്ളവയാണ്. ഇവ പുരട്ടി അൽപ്പനേരം മസാജ് ചെയ്യുന്നത് കാലുകളെ മൃദുവാക്കാൻ സഹായിക്കും.
Also Read: ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെറു ചൂട് വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ മുക്കിവച്ച ശേഷം ഫൂട്ട് സ്ക്രബ്ബർ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ഇത്തരത്തിൽ സ്ക്രബ്ബ് ചെയ്തതിനുശേഷം ഹീൽ ബാം പുരട്ടുന്നത് ഗുണം ചെയ്യും.
പാദങ്ങൾ മോയിസ്ചറൈസ് ചെയ്യാനുള്ള പ്രകൃതിദത്ത ഒറ്റമൂലിയാണ് തേൻ. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റി- ബാക്ടീരിയൽ, ആന്റി- മൈക്രോബിയൽ ഗുണങ്ങൾ കാലുകളെ സംരക്ഷിക്കും.
ഉറങ്ങുന്നതിനു മുൻപ് അൽപം വെളിച്ചെണ്ണ കാലിൽ പുരട്ടാവുന്നതാണ്. ഇവയിലെ ആന്റി- ഫംഗൽ, ആന്റി- ബാക്ടീരിയൽ ഗുണങ്ങൾ കാലുകളെ മോയ്സ്ചറൈസ് ചെയ്യുകയും, അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
Post Your Comments