
ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ നേട്ടവുമായി മലയാളി സംരംഭകരുടെ സ്റ്റാർട്ടപ്പ്. ഇത്തവണ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തിലെ അവാർഡാണ് മലയാളികളുടെ സ്റ്റാർട്ടപ്പിന് ലഭിച്ചിരിക്കുന്നത്. ‘ആറ്റം അലോയി’ എന്ന പേരാണ് പുതിയ കണ്ടുപിടുത്തത്തിന് നൽകിയിരിക്കുന്നത്. തീപിടുത്തം, അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാൽ പോലും വാഹനങ്ങളുടെ ഫ്യൂവൽ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്നതാണ് കണ്ടുപിടിത്തം. ഏറെക്കാലം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ഈ കണ്ടുപിടുത്തത്തിന് പേറ്റെന്റും നേടിയെടുത്തിട്ടുണ്ട്.
കാറുകൾ, ടാങ്കറുകൾ, ബോട്ടുകൾ, കപ്പലുകൾ തുടങ്ങിയവയ്ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം പ്രവർത്തിക്കുന്നത്. മലയാളികളായ അനിൽ നായർ, വിനോദ് മേനോൻ, അജിത്ത് തരൂർ എന്നിവർ ചേർന്നാണ് ആറ്റം അലോയ് വികസിപ്പിച്ചെടുത്തത്. ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോം പ്രകാശ് എന്നിവരിൽ നിന്നും കമ്പനി സ്ഥാപകർ അവാർഡ് ഏറ്റുവാങ്ങി.
Also Read: ഗുരുസ്മൃതി ചൊല്ലിയപ്പോൾ എഴുനേൽക്കാത്ത പിണറായി കെസിആറിന്റെ പൊതുയോഗത്തിലെ പൂജയിൽ പുഷ്പങ്ങളർപ്പിച്ചു
Post Your Comments