Latest NewsNewsIndiaBusiness

കേരളത്തിന് സന്തോഷ വാർത്ത, വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ആസ്ട്രേലിയ

10 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതാണ്

കൊച്ചി: കേരളത്തിലെ ഭക്ഷ്യോൽപ്പന്ന, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭകരുമായുളള ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആസ്ട്രേലിയ. ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം, സാമ്പത്തിക, സഹകരണ കരാർ നിലവിൽ വന്ന സാഹചര്യത്തിലാണ് കേരളത്തിന് ആശ്വാസം നൽകുന്ന വാർത്തയുമായി ആസ്ട്രേലിയൻ പ്രതിനിധി സംഘം എത്തിയത്. പ്രധാനമായും ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ഫർണിച്ചർ, ഭക്ഷണം, കാർഷികോൽപ്പന്നങ്ങൾ, എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ, മെഡിക്കൽ എന്നീ മേഖലകൾക്കാണ് ആസ്ട്രേലിയയുമായുള്ള ബന്ധം കൂടുതൽ ഗുണം ചെയ്യുക. ഓസ്ട്രേലിയൻ കോൺസൽ ജനറൽ സാറ കിർല്യൂ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ഇത്തവണ സാറ കിർല്യൂ, മുഖ്യമന്ത്രിയും ആസ്ട്രേലിയ- ഇന്ത്യ ബിസിനസ് കൗൺസിൽ മേധാവിയുമായ ജോഡി മൈക്ക, എഐബിസി നാഷണൽ അസോസിയേറ്റ് ചെയർമാൻ ഇർഫാൻ മാലിക് എന്നിവരുടെ സംഘം കൊച്ചിയിൽ വാണിജ്യ, വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 29- ന് പ്രാബല്യത്തിൽ വന്ന കരാറിന്റെ തുടർ ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. കരാറുകൾ വേഗത്തിലാക്കുന്നതോടെ 27 ബില്യൺ ഡോളറിന്റെ വ്യാപാരം നടത്താനാണ് പദ്ധതിയിടുന്നത്. കൂടാതെ, 10 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതാണ്.

Also Read: കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button