Latest NewsLife StyleHealth & Fitness

ഭക്ഷണത്തിൽ അമിത എരിവ് ഉപയോഗിച്ചാൽ…

ഇന്ന് സാർവത്രികമായി ഉപയോഗിക്കുന്ന അച്ചാറുകൾ, അധിക അളവിൽ ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു

ഭക്ഷണവിഭവങ്ങളിൽ എരിവിനായി ചേർക്കുന്നത് വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകൾ ലഭ്യമാണ്.

ഇന്ന് സാർവത്രികമായി ഉപയോഗിക്കുന്ന അച്ചാറുകൾ, അധിക അളവിൽ ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അച്ചാറുകൾ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോൾ, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകൾ ഒഴിവാക്കുക, അല്ലെങ്കിൽ പച്ചമുളകു കൊണ്ടുള്ള അച്ചാറുകൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേർത്തുള്ള അച്ചാറുകള്‍ മിതമായ അളവിൽ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്.

എരിവിന്റെ മറ്റൊരുപയോഗം എണ്ണയിൽ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകൾ, ബജ്ജികൾ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവിൽ വറ്റൽമുളക് ചേർക്കാറുണ്ട്. എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റൽമുളകു കൂടി ചേർക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.

നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂർണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂർവം എരിവ് പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റൽമുളക് പൂർണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. വറ്റൽമുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button