നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. കണക്കുകൾ പ്രകാരം, 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 458 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 64 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ അറ്റപലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം ഉയർന്ന് 3,284 കോടി രൂപയായി.
മൊത്തം നിക്ഷേപങ്ങളിൽ 2.1 ശതമാനം വളർച്ചയോടെ 35 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതിനുപുറമേ, ബാങ്കിന്റെ റീട്ടെയിൽ, കാർഷിക, എംഎസ്എംഇ വായ്പകൾ 15.5 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നിവ തമ്മിലുള്ള അനുപാതം 51.22 ശതമാനമായാണ് മെച്ചപ്പെട്ടത്. ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 8.85 ശതമാനവും, അറ്റനിഷ്ക്രിയ ആസ്തി 2.09 ശതമാനവുമാണ്.
Also Read: നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു : സംഭവം കണ്ണൂരിൽ, ഡ്രൈവർ പിടിയിൽ
Post Your Comments