Latest NewsNewsLife StyleHealth & Fitness

ശരീരഭാരം കുറയ്ക്കാൻ സബർജില്ലി

സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യം പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും.

Read Also : ഇടവേളയുടെ തെറിയിൽ പോലും ഇരട്ടത്താപ്പ്, സിനിമകളുടെ ലിസ്റ്റ് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അഞ്ജു പാർവതിയുടെ മറുപടി

കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശമെന്ന പേടിയും വേണ്ട. ഫ്‌ളവനോയിഡുകള്‍ ധാരാളമടങ്ങിയ ഫലമാണ് സബര്‍ജില്ലി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. ശരീരഭാരം കുറയ്ക്കാം എന്നതു മാത്രമല്ല, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവയെ ചെറുക്കുന്നതിനും സബര്‍ജില്ലിക്ക് സാധിക്കും. കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഫ്രൂട്ട് സാലഡുകളില്‍ ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി. നാരുകളുടെ കലവറയായതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കും. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴമാണ്‌ സബര്‍ ജില്ലി. അതിനാല്‍ തന്നെ, ഈ പഴത്തിന് മികച്ച രോഗപ്രതിരോധ ശേഷി നല്‍കാനുള്ള കഴിവും കൂടുതലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button