ഷില്ലോങ്: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇരട്ട മുഖമുള്ള പാർട്ടിയാണു ബിജെപിയെന്നും തിരഞ്ഞെടുപ്പ് സമയത്തു പറയുന്നതും അതിനുശേഷം ചെയ്യുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും മമത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
‘ബിജെപി ഇരട്ട മുഖമുള്ള പാർട്ടിയാണ്. അവർ തിരഞ്ഞെടുപ്പ് വേളയിൽ പലതും പറയും. അതിനുശേഷം ചെയ്യുന്നതു മറ്റു ചില കാര്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി, അവരുടെ പാർട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങൾക്കു മാത്രമാണു പണം നൽകുന്നത്. കഴിഞ്ഞ 5 വർഷം ഈ സർക്കാർ എന്താണ് മേഘാലയയിൽ ചെയ്തത്? ഇത്ര കാലമായിട്ടും നിരവധി വീടുകളിൽ വൈദ്യുതി എത്താത്തത് എന്തുകൊണ്ടാണ്? യുവാക്കൾക്കു തൊഴിലില്ലാത്തതിനു കാരണമെന്ത്? അഴിമതിയിൽ മുങ്ങിയ ബിജെപി സർക്കാരിനു പകരമാകാൻ തൃണമൂലിനു മാത്രമേ കഴിയൂ’, മമത പറഞ്ഞു.
Post Your Comments