തിരുവനന്തപുരം: വഴിയോര കച്ചവടക്കാർക്ക് കരുതലായി കേന്ദ്ര സർക്കാർ. വഴിയോര കച്ചവടക്കാർക്കുള്ള പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേന്ദ്ര സർക്കാർ നൽകിയത് 4606.36 കോടി രൂപയാണ്.
Read Also: സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് വഴിയോര കച്ചവടക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു പദ്ധതി. 45.32 ലക്ഷം കച്ചവടക്കാർക്കായി 40.07 ലക്ഷം വായ്പകളാണ് അനുവദിച്ചത്. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ വഴിയോര കച്ചവടക്കാരിൽ ഡിജിറ്റൽ പണമിടപാടും വർദ്ധിച്ചു. 45,000 കോടി രൂപയുടെ 37.70 കോടി ഡിജിറ്റൽ ഇടപാടുകളാണ് രണ്ട് വർഷത്തിനിടെ നടന്നത്. ഇടപാടുകാർക്ക് 23.02 കോടി രൂപ ആനുകൂല്യങ്ങളായും നൽകിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments