വെള്ളിക്കുളങ്ങര: ചെത്തിയിറക്കുന്ന കള്ള് ചോദിച്ചപ്പോള്‍ കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി 45കാരന്. തൃശൂര്‍ വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ആണ് സംഭവം.
കള്ള് ചെത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ തെങ്ങ് മുറിച്ചത്. ഇതോടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു. വെള്ളിക്കുളങ്ങര സ്വദേശിയായ ജയനാണ് പരിക്കേറ്റത്.
ഇയാളുടെ കാല് ഒടിഞ്ഞു. യന്ത്രവാള്‍ ഉപയോഗിച്ചായിരുന്നു ഇയാൾ തെങ്ങ് മുറിച്ചത്. തെങ്ങ് മുറിക്കുന്നത് കണ്ട് ജയന് താഴേക്ക് ഊര്‍ന്നിറങ്ങി നിലത്ത് ചാടിയപ്പോഴേയ്ക്കും തെങ്ങും നിലംപൊത്തുകയായിരുന്നു. അക്രമത്തില്‍ മരം വെട്ടുതൊഴിലാളിയായ മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മിയെ അറസ്റ്റ് ചെയ്തു.
Post Your Comments