Latest NewsNewsBusiness

പിരിച്ചുവിടലിന്റെ പാതയിൽ ഷെയർചാറ്റും, നിരവധി ജീവനക്കാർ പുറത്തേക്ക്

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലാണ് ഷെയർചാറ്റ് പ്രവർത്തിക്കുന്നത്

ആഗോള ഭീമന്മാർക്ക് പിന്നാലെ പിരിച്ചുവിടലിന്റെ പാത പിന്തുടർന്നിരിക്കുകയാണ് ഷെയർചാറ്റ്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ, 500- ലധികം ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെടുക. ഏകദേശം 2,200- ലേറെ ആളുകൾ ഷെയർചാറ്റിൽ ജോലി ചെയ്യുന്നുണ്ട്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലാണ് ഷെയർചാറ്റ് പ്രവർത്തിക്കുന്നത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് 2022 ഡിസംബറിൽ ഓൺലൈൻ ഗെയിം കമ്പനിയായ ജീത്11 മൊഹല്ല ടെക് അടച്ചുപൂട്ടിയിരുന്നു. ഇക്കാലയളവിൽ 100 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, പിരിച്ചുവിടൽ പാക്കേജിൽ നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളവും കമ്പനി നൽകുന്നുണ്ട്. കൂടാതെ, 2023 ജൂൺ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.

Also Read: ലൈംഗിക പീഡനക്കേസ് പ്രതി പതാക ഉയർത്താൻ വേണ്ട!! ഹരിയാന മന്ത്രി സന്ദീപ് സിംഗിനെതിരെ ധങ്കർ ഖാപ് പ്രധാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button