ആലപ്പുഴ: സംസ്ഥാനത്ത് യുവാക്കളിലും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിരവധി സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് തുടങ്ങി. എന്നാല്‍, വ്യത്യസ്തമായ രീതിയിലൂടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് സേവാഭാരതി.
Read Also: ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
മാജിക് ഷോയിലൂടെയാണ് സേവാഭാരതി ആലപ്പുഴ ബീച്ചില്‍ ലഹരി വിരുദ്ധ ബോധവകത്കരണ പരിപാടി നടത്തിയത്. മാന്ത്രികന്‍ സത്യന്‍ ശങ്കറും സംഘവും ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊണ്ടാണ് മാജിക് ഷോ അവതരിപ്പിച്ചത്. മാജികിലൂടെ ലഹരി ഉപയോഗത്തിന്റെ ഭീകരത എത്തിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്താണ് പരിപാടി ഉദ്ഘാടനം ചെയ്തത്. യുവതലമുറയെ കാര്‍ന്ന് തിന്നുന്ന ലഹരിയില്‍ നിന്ന് യുവത്വത്തെ മോചിപ്പിക്കുന്നതിന് ആവശ്യം മികച്ച രീതിയിലുള്ള മാര്‍ഗ നിര്‍ദേശങ്ങളാണെന്നും അതിനായി മാതാപിതാക്കളും വീട്ടിലെ ഓരോ അംഗങ്ങളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സേവഭാരതിയുടെ വിവിധ ചുമതലകളുള്ളവര്‍ പരിപാടിയ്ക്ക് നേതൃത്വം വഹിച്ചു.
Post Your Comments