Latest NewsNewsBusiness

രാജ്യത്ത് പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

മുൻനിര സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും ഈ ഓപ്ഷൻ ആരംഭിച്ചിട്ടുണ്ട്

രാജ്യത്ത് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന നികുതി വെട്ടിപ്പും മറ്റ് തട്ടിപ്പുകളും തടയാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാനാണ് ബാങ്കുകളോട് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു നിശ്ചിത വാർഷിക പരിധി കവിയുന്ന വ്യക്തിഗത ഇടപാടുകൾ പരിശോധിക്കാൻ ഫേസ് റെക്കഗ്നിഷൻ, ഐറിസ് സ്കാൻ എന്നിവ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻനിര സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും ഈ ഓപ്ഷൻ ആരംഭിച്ചിട്ടുണ്ട്.

ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം, പിൻവലിക്കൽ എന്നിവ നടത്തുന്ന വ്യക്തിയുടെ ഐഡന്റിറ്റിയാണ് ഫേസ് റെക്കഗ്നിഷൻ, ഐറിസ് സ്കാൻ എന്നിവയിലൂടെ പരിശോധിക്കുക. കൂടാതെ, ഇടപാടുകൾ നടത്തുമ്പോൾ പാൻ കാർഡ് ഉപയോഗിക്കാതെ, ഗവൺമെന്റ് അംഗീകൃത മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റ് നികുതി സംബന്ധമായ കാര്യങ്ങൾ നടത്തുന്ന കേസുകളിലും ഇത്തരം സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ്. ഇടപാട് സമയത്ത് ആധാറാണ് തിരിച്ചറിയൽ രേഖയായി പങ്കുവെച്ചതെങ്കിൽ, ആധാറിലെ വിരലടയാളം, മുഖം, കണ്ണ് എന്നിവ ഫേസ് റെക്കഗ്നിഷൻ വഴിയും ഐറിസ് സ്കാനിംഗ് വഴിയും വെരിഫിക്കേഷൻ നടത്തുന്നതാണ്.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button