
ഇന്ന് ഒട്ടുമിക്ക പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പലരിലും വ്യത്യസ്ഥ കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും, മുടിക്ക് സംരക്ഷണം നൽകാനും ഒട്ടനവധി ഹെയർ പാക്കുകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മല്ലിയില ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെയർ പാക്ക്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
ഒരു പിടി മല്ലിയില എടുത്തതിനുശേഷം നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തതിനു ശേഷം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ ഉണങ്ങാൻ അനുദിച്ചതിനുശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഹെയർ പാക്ക് ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ തടയാൻ സാധിക്കും.
Also Read: പാകിസ്ഥാൻ നായകൻ ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം: സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്
അടുത്തതാണ് മല്ലിയിലയും കറ്റാർവാഴയും ഉപയോഗിച്ചുള്ള ഹെയർ പാക്ക്. ഒരു പിടി മല്ലിയില എടുത്ത് വൃത്തിയാക്കിയശേഷം അതിലേക്ക് ആവശ്യത്തിന് കറ്റാർവാഴ ജെൽ ചേർക്കുക. ആവശ്യമെങ്കിൽ മാത്രം അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ ഹെയർ പാക്ക് ഉപയോഗിച്ചാൽ മികച്ച റിസൾട്ട് ലഭിക്കും.
Post Your Comments