
കേരളത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ 30- ലധികം ഹാർട്ട് ഫെയ്‌ലർ ക്ലിനിക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറിലധികം ക്ലിനിക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹാർട്ട് ഫെയ്‌ലർ ക്ലിനിക്കുകൾ രാജ്യത്തുടനീളം സ്ഥാപിക്കുന്നത്.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗവും, കേരള ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി പഠനം സംഘടിപ്പിച്ചിരുന്നു. ഈ പഠനത്തിൽ കേരളത്തിൽ ഹൈപ്പർ ടെൻഷന്റെ വ്യാപനം 40 ശതമാനം കൂടുതലായാണ് കണ്ടെത്തിയത്. ഹൃദയസ്തംഭനത്തിലേക്ക് വരെ നയിക്കാനുള്ള കഴിവ് ഹൈപ്പർ ടെൻഷന് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഹാർട്ട് ഫെയ്‌ലർ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത്.
Also Read: ബൈക്ക് നിയന്ത്രണംവിട്ട് ബസുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
Post Your Comments