രാജ്യത്ത് കരാർ (ഗിഗ്) മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. ഗിഗ് വർക്ക് പ്ലാറ്റ്ഫോമായ ടാസ്ക്മോയുടെ കണക്കുകൾ പ്രകാരം, 2022- ൽ കരാർ ജീവനക്കാരുടെ ഡിമാൻഡ് പത്തിരട്ടിയും, അവരുടെ പങ്കാളിത്തം മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയുമാണ് വർദ്ധിച്ചത്. അതേസമയം, ഈ മേഖലയിൽ യുവജനങ്ങളുടെ പങ്കാളിത്തവും ഉയർന്നിട്ടുണ്ട്. കരാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ 49 ശതമാനത്തോളം ആളുകൾ 25 വയസിൽ താഴെയുള്ളവരാണ്. ഇവരിൽ 36 ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം. മുൻ വർഷം സ്ത്രീകളുടെ പങ്കാളിത്തം 18 ശതമാനം മാത്രമായിരുന്നു.
ഗിഗ് സമ്പദ് വ്യവസ്ഥയിൽ ഫ്രീലാൻസർമാർ, ഓൺലൈൻ പ്ലാറ്റ്ഫോം ജീവനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, മറ്റ് താൽക്കാലിക കരാർ ജീവനക്കാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ ജോലികൾക്ക് വ്യാപകമായ സ്വീകാര്യതയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ലഭിക്കുന്നത്. സ്വയം തിരഞ്ഞെടുക്കാൻ സാധിക്കുന്ന ജോലി സമയം, അധിക വരുമാനം, എളുപ്പത്തിൽ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ എന്നിവയാണ് കരാർ മേഖലയിൽ യുവജന പങ്കാളിത്തം വർദ്ധിക്കാനുള്ള പ്രധാന കാരണം.
Also Read: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി
Post Your Comments