കൊച്ചി: ബ്രിട്ടണിലെ നഴ്‌സായിരുന്ന അഞ്ജുവു മക്കളും കൊല്ലപ്പെട്ട കേസിൽ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക് എത്തും. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടുകയും പ്രതിയായ ഭർത്താവ് സാജുവിന്റെ വീട്ടിൽ എത്തി അടുത്ത ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
പ്രതിയായ സാജു കുറ്റം സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, അതീവ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സാജുവിന് മുപ്പത് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്.
നോർത്താംപ്റ്റൺഷെയർ പോലീസിലെ ചീഫ് ഇൻവസ്റ്റിഗേഷൻ ഓഫീസർ ആണ് കേസില്‍ നേതൃത്വം നല്‍കുന്നത്. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തുന്ന ദിവസം തന്നെ എത്താനായിരുന്നു ബ്രിട്ടീഷ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ആവശ്യമായ യാത്രാ രേഖകൾ ലഭ്യമല്ലാതെ വന്നതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. മിഡ്‌ലാന്റിലെ ജയിലിലാണ് നിലവില്‍ പ്രതി സാജു.
Post Your Comments