ലക്‌നൗ : ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രത്തിന്റെ 70% നിര്‍മ്മാണം പൂര്‍ത്തിയായി. ശ്രീകോവിലിന്റെ തൂണുകള്‍ 14 അടി വരെ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുക. ആദ്യഘട്ടം 2023 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടം 2024 ഡിസംബറിലും, 2025 ഓടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയാകുകയും ചെയ്യും.
Read Also: പാകിസ്ഥാന് സാമ്പത്തിക സഹായവുമായി യുഎഇ
2024 ജനുവരിയില്‍ ക്ഷേത്രത്തില്‍ ദര്‍ശന-പൂജ ആരംഭിക്കാന്‍ കഴിയും. ഏകദേശം 800 കോടി രൂപയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഇതുവരെ ചെലവഴിച്ചത്. ഏകദേശം 1800 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്.
ശ്രീകോവിലിനു പുറമെ 5 മണ്ഡപങ്ങള്‍ കൂടി ഒരുങ്ങുന്നുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മതില്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ശ്രീകോവിലില്‍ മുഹൂര്‍ത്ത ദര്‍ശനത്തിനു ശേഷം ശ്രീരാമന്റെ ശിശുരൂപാരാധന ആരംഭിക്കും. രാംലല്ലയുടെ പുതിയ ശിലാവിഗ്രഹവും ഒരുങ്ങുകയാണ്. ശ്രീരാമന്റെ ജീവിതത്തിലെ 100 സംഭവങ്ങളും ക്ഷേത്രത്തില്‍ ചിത്രീകരിക്കും. രാജ്യത്തെ പ്രശസ്ത എഴുത്തുകാരന്‍ യതിന്‍ മിശ്രയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായി രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍ പറയുന്നു. ശ്രീകോവിലിന്റെയും മണ്ഡപത്തിന്റെയും ഭിത്തികളുടെ പണി പുരോഗമിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള മതിലുകളുടെ ആകെ നീളം 762 മീറ്ററാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള മതിലിന്റെ നാലു മൂലകളിലായി 4 ക്ഷേത്രങ്ങള്‍ ഉണ്ടാകും. ഇതിന്റെ പ്രവേശനത്തിനായി സിംഹരൂപവാതിലുകളാകും ഒരുക്കുക.
2024 ജനുവരി മുതല്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കാനാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പദ്ധതിയിടുന്നത്. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റിന് മതിയായ ഫണ്ടുണ്ടെന്ന് ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്ര പറഞ്ഞു .
ശ്രീകോവിലില്‍ നിര്‍മിക്കുന്ന ആറ് തൂണുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. മക്രാന മാര്‍ബിളില്‍ നിന്നാണ് ഇവ നിര്‍മ്മിക്കുന്നത്. കഷണങ്ങളാക്കിയവ പരസ്പരം യോജിപ്പിച്ചാണ് മാര്‍ബിള്‍ തൂണുകള്‍ തയ്യാറാക്കുന്നത്. ഈ തൂണുകള്‍ക്ക് 19.3 അടി ഉയരമുണ്ടാകും. കൂടാതെ, പ്രധാന ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ തറ, കമാനങ്ങള്‍, റെയിലിംഗ്, വാതില്‍ ഫ്രെയിമുകള്‍ എന്നിവ വെള്ള മക്രാന മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിക്കും.രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഡിസംബറില്‍ നിര്‍മ്മിക്കും, 3 അടി ഉയരമുള്ള ശിശുവിഗ്രഹവും ഇവിടെ സ്ഥാപിക്കും.
Post Your Comments