രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസം താഴേക്ക്. കേന്ദ്രസർക്കാറിനും സാമ്പത്തിക ലോകത്തിനും റിസർവ് ബാങ്കിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമായാണ് നാണയപ്പെരുപ്പം കുത്തനെ കുറഞ്ഞത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിലെ നാണയപ്പെരുപ്പം 5.72 ശതമാനമാണ് രേഖപ്പെടുത്തിയത്. നവംബറിൽ ഇത് 5.88 ശതമാനമായിരുന്നു.
2022- ന്റെ ആദ്യ പകുതിയിൽ നാണയപ്പെരുപ്പം കുത്തനെ ഉയർന്നെങ്കിലും, പിന്നീട് താഴുകയായിരുന്നു. ഇതിന്റെ ഭാഗമായി റിസർവ് ബാങ്ക് തുടർച്ചയായ അഞ്ചാം തവണയും പലിശഭാരം കൂട്ടിയിരുന്നു. നാണയപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞതിനാൽ അടുത്ത മാസം നടക്കാനിരിക്കുന്ന ധനനയ യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിക്കില്ല.
Also Read: അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ പിടികൂടി
നാണയപ്പെരുപ്പം കുറഞ്ഞതോടെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബറിലെ നെഗറ്റീവ് 4 ശതമാനത്തിൽ നിന്ന് വ്യവസായിക ഉൽപ്പാദന സൂചിക നവംബറിൽ പോസിറ്റീവ് 7.1 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നത്.
Post Your Comments