Latest NewsNewsBusiness

ഐപിഎൽ ടെലികാസ്റ്റിംഗിന്റെ സാധ്യത തേടി റിലയൻസ്, ജിയോ സിനിമ ആപ്പിൽ സൗജന്യമായി ഐപിഎൽ കാണാൻ അവസരം ലഭിച്ചേക്കും

ലൈവ് സ്പോർട്സ് മാർക്കറ്റിംഗിനെ പോലും വെല്ലുന്ന രീതിയിലാണ് വയാകോം18 പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്

ഫുട്ബോൾ ആരവങ്ങൾക്ക് ഇത്തവണ ഹരം പകർന്നതിൽ പ്രത്യേക പങ്കുവഹിച്ചവരാണ് റിലയൻസ്. ജിയോ സിനിമ ആപ്പിലൂടെ 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ സൗജന്യമായാണ് റിലയൻസ് സംപ്രേഷണം ചെയ്തത്. ഇത്തവണ ഐപിഎൽ ടെലികാസ്റ്റിംഗിന്റെ സാധ്യതകളാണ് റിലയൻസ് തേടുന്നത്. സമാനമായ മോഡൽ ഇത്തവണയും പരീക്ഷിക്കുന്നതോടെ, ഐപിഎല്ലും സൗജന്യമായി കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ് കാണാൻ ജിയോ സിം ആവശ്യമില്ലെന്ന് റിലയൻസ് വ്യക്തമാക്കിയിരുന്നു. ഇത് ഒട്ടനവധി ആളുകളെയാണ് ജിയോ സിനിമയിലേക്ക് ആകർഷിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക ഭാഷകളിൽ പ്രക്ഷേപണം ലഭ്യമാക്കുക, ജിയോ ടെലികോം സബ്സ്ക്രിപ്ഷൻ പാക്കേജുകൾക്കൊപ്പം സൗജന്യ ഐപിഎൽ കാണുകയോ ജിയോ സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള സൗജന്യ ആക്സിസ് ചെയ്യാനോ മറ്റ് ടെലികോം കമ്പനികളുടെ ഉപയോക്താക്കളെ അനുവദിക്കാനും പദ്ധതിയിടുന്നുണ്ട്.

Also Read: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്

2022- ൽ 23,758 കോടി രൂപയ്ക്കാണ് റിലയൻസിന്റെ നേതൃത്വത്തിലുള്ള വയാകോം18 ഐപിഎല്ലിന്റെ 2023- 2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ റൈറ്റുകൾ വാങ്ങിയത്. ലൈവ് സ്പോർട്സ് മാർക്കറ്റിംഗിനെ പോലും വെല്ലുന്ന രീതിയിലാണ് വയാകോം18 പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button