KeralaLatest NewsNews

അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്റെ സാക്ഷി വിസ്താരം ആണ് അവസാനമായി നടക്കുന്നത്.

രണ്ട് തവണ പ്രോസിക്യൂട്ടർമാർ മാറിയ കേസിൽ 101 സാക്ഷികളെയാണ് വിസ്തരിച്ചത്.

2022 ഏപ്രിലിലാണ് വിചാരണ നടപടികൾ തുടങ്ങിയത്. കോടതിയിൽ രഹസ്യമൊഴി നൽകിയവർ ഉൾപ്പെടെ 24 സാക്ഷികൾ കൂറുമാറി. മുപ്പതിലേറെ ഹർജികൾ വിവിധ രേഖകൾ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button