MollywoodLatest NewsCinemaNews

ശ്രീനാഥ് ഭാസിയുടെ ക്യാമ്പസ് ചിത്രം ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ റിലീസിനൊരുങ്ങുന്നു

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ്‍ഫുളി യുവേഴ്സ് വേദ’. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

വെങ്കിടേഷ്, രജിഷ വിജയൻ, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ടോബിൻ തോമസും ബാബു വൈലത്തൂര്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം.

Read Also:- ഭക്ഷണം പാകംചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത്കാര്‍ഡ് വേണം, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം: ആരോഗ്യമന്ത്രി

സഹനിര്‍മ്മാണം അബ്ദുൾ സലിം, പ്രൊജക്ട് ഡിസൈനർ വിബീഷ് വിജയൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, എഡിറ്റിംഗ് സോബിൻ സോമൻ, പരസ്യകല യെല്ലോ ടൂത്ത്സ്, കളറിസ്റ്റ് ലിജു പ്രഭാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ. പി ആർ ഒ- എ എസ് ദിനേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button